സൂര്യ ടിവി പതിനൊന്നാം വര്‍ഷത്തിലേക്ക്

ഒക്ടോബര്‍ 20, 2008

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ചാനലായ സൂര്യ ടിവിയുടെ പത്താം പിറന്നാളായിരുന്നു ഇന്നലെ.
മലയാള ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായ പല മാറ്റങ്ങള്‍ക്കും, പുതിയ ട്രെന്റുകള്‍ക്കും തുടക്കം കുറിച്ച സൂര്യടിവി ഇന്നും മുന്‍നിര വിനോദചാനലായി ജൈത്രയാത്ര തുടരുകയാണ്‌. തങ്ങള്‍ക്കെന്നും പ്രോല്‍സാഹനമായരുന്ന ഓരോ പ്രേക്ഷകനും സൂര്യ ടിവി നന്ദി പ്രകാശിപ്പിച്ചു. ഒപ്പം സിനിമാ സാംസ്കാരിക പ്രമുഖരും സൂര്യ ടിവിക്ക് ആശംസകള്‍ നേര്‍ന്നു.
    സണ്‍ നെറ്റ്വര്‍ക്കിന് മലയാളത്തില്‍ മൂന്ന് ചാനലുകളാണിപ്പോള്‍..സൂര്യ ടിവി, കിരണ്‍ ടിവി, ചിരിത്തിര എന്നിവ. ഇനി രണ്ടു ചാനലുകള്‍ കൂടി വരുന്നുണ്ട്.

എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട്…

സൂര്യ ടിവി പ്രേക്ഷകര്‍


തകരച്ചെണ്ട ടിവി യില്‍ !

സെപ്റ്റംബര്‍ 30, 2008

മിനിസ്ക്രീനില്‍ ആദ്യമായി തകരച്ചെണ്ട !

ശ്രീനിവാസന്‍ തികച്ചും വ്യത്യസ്തനായിത്തന്നെ അഭിനയിച്ച ചിത്രം “തകരച്ചെണ്ട” കാണുവാനാവാത്തവര്‍ക്ക് ഇതാ ഒരവസരം. ഈ വരുന്ന വ്യാഴാഴ്ച (ഒക്ടോബര്‍ രണ്ടാം തിയതി) സൂര്യ ടിവിയില്‍ “തകരച്ചെണ്ട” സംപ്രേക്ഷണം ചെയ്യുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് നാലരക്കാണ് “തകരച്ചെണ്ട” സൂര്യ ടിവിയില്‍. ഗീതു മോഹന്‍ദാസും സീമയുമാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം കാണാന്‍ മറക്കരുത്. അന്നേ ദിവസം ഗാന്ധി മലയാളത്തില്‍ ഇതാദ്യമായി സം പ്രേക്ഷണം ചെയ്യുന്നുണ്ട് സൂര്യ ടിവി.


ഊര്‍വ്വശി വീണ്ടും വരുന്നു !

സെപ്റ്റംബര്‍ 22, 2008

മലയാളികളുടെ പ്രിയ താരം ഊര്‍വ്വശി നമുക്കിടയിലേക്കു വീണ്ടുമെത്തുകയാണ്‌. സ്വര്‍ണ്ണമഴ എന്ന സൂര്യ ടിവി പ്രോഗ്രാമിലൂടെയാണ്‌ അവസാനമായി നമ്മള്‍ ഊര്‍വ്വശിയെ കണ്ടത്. മലയാളത്തില്‍ റിയാലിറ്റി ഷോ തരംഗം ആഞ്ഞടിക്കും മുന്‍പേ വന്ന സ്വര്‍ണ്ണമഴ  ഏറെ പ്രേക്ഷകപ്രീതി നേടിയ ഷോ ആയിരുന്നു.
 
ഇത്തവണയും സൂര്യ ടിവി യിലൂടെയാണ്‌ ഊര്‍വ്വശിയുടെ രംഗപ്രവേശം. റാണി മഹാറാണിയെന്ന പുതിയൊരു ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ട് ഊര്‍വ്വശി ഈ ഞായറാഴ്ച മുതല്‍ വീണ്ടും കുടുംബ പ്രേക്ഷകരിലേക്കെത്തുന്നു. നൂറു ശതമാനം സ്ത്രീകള്‍മാത്രം പങ്കെടുക്കുന്ന ഷോ എന്നതാണ്‌ റാണി മഹാറാണിയുടെ പ്രത്യേകത.
 
എല്ലാ ഞായറാഴ്ചയും രാത്രി ഏഴു മണിക്ക്, റാണി മഹാറാണി – സൂര്യ ടിവിയില്‍

 


ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി..

ഓഗസ്റ്റ് 19, 2008

എന്തെങ്കിലും പ്രത്യേക കഴിവുകള്‍ നിങ്ങള്‍ക്കുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
എങ്കില്‍ നിങ്ങളാകാം ‘വിസ്മയ താരം” !

ആയോധനമുറകള്‍, അഭ്യാസ വിദ്യകള്‍, കേരളത്തിന്റെ തനത് കലകള്‍, ക്ലാസ്സിക്കല്‍ കലകള്‍, സിനിമാ ഗാനങ്ങള്‍, സംഗീതനൃത്തരൂപങ്ങള്‍.. അങ്ങനെയങ്ങനെ…സാധാരണയില്‍ കവിഞ്ഞ് പ്രത്യേകമായി എന്തെങ്കിലും പ്രകടിപ്പിക്കാനുള്ള പ്രത്യേക പാടവം..എണ്ണമറ്റ അംഗീകാരങ്ങളും സമ്മാനങ്ങളും നിങ്ങള്‍ക്കാവാം.

ഉടന്‍ ബന്ധപ്പെടുക: 9380308485 അല്ലെങ്കില്‍ 9349978080
കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ ഒരു പൂജ്യം മുന്നില്‍ ചേര്‍ത്തു വിളിക്കുക.

ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി
സൂര്യ ടിവി അവതരിപ്പിക്കുന്നു

എല്‍ജി മൊബൈല്‍
വിസ്മയതാരം
ഒരു മെഗാ ടാലന്റ് റിയാലിറ്റി ഷോ

ഈ ഓണക്കാലത്ത് ആരംഭിക്കുന്നു !


സ്വാതന്ത്ര്യ ദിന പരിപാടികള്‍

ഓഗസ്റ്റ് 13, 2008
സൂര്യ ടിവി – ആഗസ്റ്റ് പതിനഞ്ചിനൊരുക്കുന്ന പ്രത്യേക പരിപാടികള്‍
 
മോഹന്‍ലാല്‍, കമലഹാസന്‍, റോമ, ജയസൂര്യ, ജയറാം, ഗോപികയും കുടുംബവും ഒപ്പം മൂന്ന് പുതു ചിത്രങ്ങളും – സൂര്യയുടെ സ്പെഷ്യല്‍ വിഭവങ്ങള്‍ ഇതും ഇതിലപ്പുറവും !!
 
രാവിലെ ഏഴു മണിക്ക് ‘പൊന്‍പുലരി’ യോടെ ആരംഭം. എട്ട് മുപ്പതിന്‌’ ഏറ്റവും പുതിയ മലയാള ചലചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘ഗീതം പുതു ഗീതം’. രാവിലെ സ്കൂളുകളിലും മറ്റും സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞു വീട്ടില്‍ വന്ന് നാരങ്ങാ മിഠായിയും നുണഞ്ഞു കൊണ്ടിരുന്നു കാണുവാന്‍ മലയാള ചലച്ചിത്രം, ഒന്‍പതു മണിക്കു്‌: ‘കിലുക്കം കിലുകിലുക്കം’. അഭിനയിക്കുന്നവര്‍-മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, കാവ്യാ മാധവന്‍, ജഗതി, കൊച്ചിന്‍ ഹനീഫ എന്നിവര്‍.  പതിനൊന്ന് മുപ്പതിനു് ഈയിടെ വിവാഹിതയായ നടി ഗോപികയും ഭര്‍ത്താവും അതിഥികളായെത്തുന്ന പ്രത്യേക പരിപാടി: ‘ഞങ്ങള്‍ സന്തുഷ്ടരാണ്‌’. സ്വാതന്ത്ര്യ ദിന സന്ദേശം വിളിച്ചോതുന്ന സൈക്കിള്‍ റേസ് – ‘റേസ് ടു ഫ്രീഡം’, പന്ത്രണ്ട് മണിക്ക്. 

       നടന്‍ ജയസൂര്യ അതിഥിയായെത്തുന്ന ‘മിന്നാമിന്നിക്കൂട്ടവും മാണിക്കുഞ്ഞും’ ഉച്ചക്ക് പന്ത്രണ്ട് മുപ്പതിന്‌. തുടര്‍ന്ന് ഉച്ചക്ക് ഒന്ന് പതിനഞ്ചിന്‌ , മിനിസ്ക്രീനില്‍ ആദ്യമായി “ഹാര്‍ട്ട് ബീറ്റ്സ്” മലയാള ചലച്ചിത്രം. അഭിനയിക്കുന്നവര്‍: ഇന്ദ്രജിത്ത്, സിമ്രാന്‍ തുടങ്ങിയവര്‍. വൈകീട്ട് മൂന്ന്‌ മുപ്പതിന്‌ ‘ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്ക്’-ജയറാം, ഗോപിക, അക്കു അക്ബര്‍ തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രത്യേക ടോക് ഷോ. നാലു മണിക്ക് പുതു കളികളുമായി ‘റെഡി, വണ്‍, ടു, ത്രീ ‘. തുടര്‍ന്ന് നാലു മുപ്പതിന്‌ മോഹന്‍ലാല്‍, സിദ്ദിഖ്, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങി മാടമ്പി ടീം അണിനിരക്കുന്ന ‘മാടമ്പിയോടൊപ്പം’- ടോക് ഷോ. അഞ്ചു മണിക്ക്, ‘മിന്നിത്തിളങ്ങി റോമ’ – റോമയോടൊപ്പം. അഞ്ചരക്ക് ഉലകമായകന്‍ കമലഹാസന്‍ പങ്കെടുക്കുന്ന “ദശാവതാരം”. ആറ് മുപ്പതിന്‌ സൂപ്പര്‍ ഹിറ്റ് മലയാള ചലചിത്രം : മായാവി – മമ്മൂട്ടി, ഗോപിക
 
സ്വാതന്ത്ര്യദിനാശംസകള്‍ !

ആര്യാടന്‍ ഷൗക്കത്ത്

ജൂലൈ 23, 2008
മലയാളം മിനിസ്ക്രീനിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ്‌ സൂര്യയിലെ വര്‍ത്തമാനം. സൂര്യ ടിവിയുടെ ആരംഭം മുതല്‍ക്കേ നിലവിലുള്ള ടോക് ഷോ കൂടിയാണ്‌ വര്‍ത്തമാനം.  വര്‍ത്തമാനത്തിലെ ഇക്കഴിഞ്ഞ എപ്പിസോഡിലെ അതിഥി ആര്യാടന്‍ ഷൗക്കത്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്‌ ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടത്. താന്‍ സിനിമാരംഗത്ത് ആകൃഷ്ടനായതിനെപ്പറ്റിയും തന്റെ ചിത്രങ്ങള്‍ ടിവി ചന്ദ്രന്‍ തന്നെ സം വിധാനം ചെയ്യുന്നതിനെപ്പറ്റിയുമെല്ലാം അനില്‍ നമ്പ്യാരുടെ (ബ്യൂറോ ചീഫ്, സൂര്യ ന്യൂസ്) ചോദ്യങ്ങള്‍ക്ക് വിശദമായിത്തന്നെ ഷൗക്കത്ത് മറുപടി നല്‍കി. രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അദ്ദേഹം എവിടെയും തൊടാതെ ആരെയും വേദനിപ്പിക്കാതെ മറുപടി നല്‍കി ഒഴിഞ്ഞുമാറി. തന്റെ പുതിയ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ അദ്ദേഹം തന്റെ സിനിമാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള  പിതാവും കോണ്‍ഗ്രസ്സ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സമീപനത്തെപ്പറ്റിയും പറയുകയുണ്ടായി. വര്‍ത്തമാനം തീര്‍ന്നയുടനെത്തന്നെ ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മ്മിച്ച “പാഠം ഒന്ന്, ഒരു വിലാപം “എന്ന ചിത്രം സൂര്യയില്‍ കാണിച്ചത് ഏറെ കൗതുകകരമായി.
എല്ലാ ശനിയാഴ്ചയും രാത്രി പതിനൊന്ന് മണിക്കാണ്‌ വര്‍ത്തമാനം . റീ ടെലിക്കാസ്റ്റില്ലാത്ത സൂര്യ പരിപാടികളില്‍ ഒന്നാണ്‌ വര്‍ത്തമാനം.

ഗുരുവായൂര്‍ കേശവന്‍

ജൂലൈ 22, 2008

ഗുരുവായൂര്‍ കേശവന്റെ വീരസാഹസിക കഥകള്‍ പരമ്പരയായി സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെമ്മുട്ടിക്കാവ് രാമചന്ദ്രന്‍ ആണ് ഗുരുവായൂര്‍ കേശവനായി എത്തുന്നത്. സീരിയല്‍ പ്രമോക്കായി സിനിമാതാരങ്ങളാണ്‌ രംഗത്ത്. കലാഭവന്‍ മണിയും കാര്‍ത്തികയും ഒപ്പം റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ വരെ ഗുരുവായൂര്‍ കേശവന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.   ക്ലിന്റണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസഫ് പറപ്പൂര്‍, സുരേഷ് കുറ്റിച്ചിറ എന്നിവര്‍ നിര്‍മിക്കുന്ന ‘ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍’ എന്ന പരമ്പര എം.സി. അരിമ്പൂര്‍ സംവിധാനം ചെയ്യുന്നു.  ഷൂട്ടിംഗ് ഗുരുവായൂരിലും തൃശ്ശൂരില്‍ മറ്റു പല ഭാഗങ്ങളിലുമായാണ്‌ നടന്നു വരുന്നത്. തിരക്കഥ, സംഭാഷണം  ഉണ്ണികൃഷ്ണന്‍ പുതൂര്‍. ഇനി ആനക്കഥകളും ! “ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍”


കളിയില്‍ അല്പം കാര്യം

ജൂലൈ 21, 2008

പ്രശസ്ത മിനിസ്ക്രീന്‍ ഹാസ്യതാരങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ഹാസ്യ സീരിയല്‍ സൂര്യയില്‍ രാത്രി പത്തു മുതല്‍ പത്തര വരെ.  ഇനി ചിരിയുടെ രാവുകള്‍ എന്നാണ്‌ അണിയറ ശില്പികളുടെ വാഗ്ദാനം. കണ്ടു നോക്കാം..
കളിയില്‍ അല്പം കാര്യം


വോയ്സ് ഓഫ് കേരള

മേയ് 21, 2008

കേരളത്തിലെ മികച്ച ഗായികാ ഗായകന്മാരെ കണ്ടെത്തുന്ന പുതിയൊരു ഷോ സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കായി സൂര്യ ടിവി കാണുക.


മോനിലാലിനെ ഓര്‍ക്കുമ്പോള്‍…

മേയ് 18, 2008

സൂര്യയിലാണ്‌ മോനിലാലിന്റെ ആരംഭം. കൂടുതലായി ഇവിടെ.