ഗുല്‍മോഹര്‍ ടിവിയില്‍

ഒക്ടോബര്‍ 8, 2009

ജയരാജ് സംവിധാനം ചെയ്ത “ഗുല്‍മോഹര്‍” സൂര്യ ടിവിയില്‍ ഈ ശനിയാഴ്ച വൈകീട്ട് സംപ്രേക്ഷണം ചെയ്യുന്നു. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നല്ലൊരു നടനുമായ രഞ്ജിത്താണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം സിദ്ധിഖും. മലയാള സിനിമാ കാഴ്ചയിലെ നവ്യാനുഭവമായ ഈ ചിത്രം കാണാന്‍ മറക്കരുത്.

സൂര്യ ടിവി – ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക്


ഷാജി അല‍ക്സ് യാത്രയായി

ഒക്ടോബര്‍ 6, 2009

സൂര്യ ടി.വി. റിപ്പോര്ട്ട റും പത്തനംതിട്ട പ്രസ്‌ക്ലബ്‌ ട്രഷററുമായ കരുവാറ്റ മുകളുവിളയില്‍ ഷാജി അലക്‌സ് (39) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്‌ച രാത്രി 9.30-ന്‌ സ്വകാര്യ ബസ് സ്‌റ്റാന്ഡിഷനു സമീപം കെ.എസ്‌.ആര്‍.ടി.സി ബസും മാരുതികാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ടൗണില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ എം.സി. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കുന്നതിനിടെ പന്തളം ഭാഗത്തുനിന്നു വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാജിയെ കൂടാതെ കാറിലുണ്ടായിരുന്ന രണ്ടുപേര്ക്ക്യ‌ നിസാര പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ രാവിലെ 9.30-ഓടെ മരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 3-ന്‌ കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്ത്തകഡോക്‌സ് പള്ളിയില്‍. നാളെ രാവിലെ 9-ന്‌ പത്തനംതിട്ട പ്രസ്‌ക്ലബില്‍ പൊതുദര്ശിനത്തിന്‌ വച്ചശേഷം മൃതദേഹം വിലാപയാത്രയായി ഭവനത്തിലേക്ക്‌ കൊണ്ടു പോകും.

കെ.എസ്‌.ആര്‍.ടി.സി റിട്ട. കണ്ട്രോതളിംഗ്‌ ഇന്‌്മ്പെക്ടര്‍ കരുവാറ്റ മുകളുവിളയില്‍ ജെ. അലക്‌സാണ്ടര്‍-ആലീസ്‌ ദമ്പതികളുടെ മൂത്തമകനായ ഷാജി ഒരു പതിറ്റാണ്ടു കാലമായി സൂര്യ ടി.വിയുടെ പത്തനംതിട്ട റിപ്പോര്ട്ട റാണ്‌. കഴിഞ്ഞ രണ്ടുവര്ഷംമ പത്രപ്രവര്ത്ത ക യൂണിയന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഇക്കാലത്താണ്‌ പ്രസ്‌ക്ലബിന്‌ സ്വന്തമായി പുതിയ മന്ദിരം നിര്മ്മി ക്കാന്‍ കഴിഞ്ഞത്‌. അടൂര്‍ ഇ.വി നഗര്‍ റസിഡന്സ്്‌ അസോസിയേഷന്‍ സ്‌ഥാപക സെക്രട്ടറി, കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്ത്തതഡോക്‌സ് പള്ളി സെക്രട്ടറി, ട്രസ്‌റ്റി, മാനേജിംഗ്‌ കമ്മിറ്റിയംഗം, ഓര്ത്തൂഡോക്‌സ് സഭ കൊല്ലം ഭദ്രാസന കൗണ്സിനലംഗം, സംയുക്‌ത ക്രിസ്‌മസ്‌ ആഘോഷ സെക്രട്ടറി തുടങ്ങിയ നിലകളില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രസ്‌ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്ത്തി ച്ചിരുന്നു. റോട്ടറി ക്ലബ്‌, ജൂണിയര്‍ ചേംബര്‍ എന്നിവയിലും അംഗമായിരുന്നു. ഭാര്യ: കുണ്ടറ നെടുവായിക്കുളം കുളക്കട കുടുംബാംഗം റൂബി ഷാജി. മക്കള്‍: സിന്റാ ഷാജി, റിന്റോ ഷാജി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്ട്ടം നടത്തിയ മൃതദേഹം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്ശൃനത്തിനുവച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്ചാ‍ണ്ടി, മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്‌ എം.എല്.എ, ജോസഫ്‌ എം. പുതുശേരി എം.എല്‍.എ, ആര്‍.എസ്‌.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, സി.പി.ഐ സംസ്‌ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. രാമചന്ദ്രന്‍ നായര്‍, സംസ്‌ഥാന കൗണ്സിെല്‍ അംഗം പി. പ്രസാദ്‌, സി.എം.പി നേതാവ്‌ സി.പി. ജോണ്‍, കേരളാ കോണ്ഗ്ര്സ്‌-ജെ സംസ്‌ഥാന സെക്രട്ടറി പ്രൊഫ. ഡി.കെ. ജോണ്‍, പി.പി. ജോര്ജു‌കുട്ടി, ആര്‍.വൈ.എഫ്‌ സംസ്‌ഥാന സെക്രട്ടറി സലീം പി. ചാക്കോ, പത്രപ്രവര്ത്തരക യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍, സെക്രട്ടറി മനോഹരന്‍ മോറായി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, സെക്രട്ടറി അനില്‍ രാധാകൃഷ്‌ണന്‍, സംസ്‌ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞിക്കണ്ണന്‍, തിരുവനന്തപുരം പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം.എം. സുബൈര്‍, സെക്രട്ടറി ബിജു ചന്ദ്രശേഖരന്‍, ഗൗരിദാസന്‍ നായര്‍ തുടങ്ങിയവര്‍ പ്രസ്‌ക്ലബിലെത്തി അന്തിമോപചാരമര്പ്പി്ച്ചു.

സ്നേഹബന്ധങ്ങളുടെ അളവറ്റ സമ്പാദ്യവുമായി ഷാജി അലക്സ് നാട്ടുകാരോടും മാധ്യമ സുഹൃത്തുക്കളോടും വിട പറഞ്ഞു.

ഒരുപുഞ്ചിരിയില് മാത്രം ഒതുങ്ങുന്ന സ്നേഹമായിരുന്നില്ല ഷാജിയുടേത്. നാട്ടുകാരുടെ മുഴുവന് വാത്സല്യം ഏറ്റുവാങ്ങി ഓര്മ്മകളില് അമരത്വം നേടിയ പത്ര പ്രവര്ത്തകന്. ഏതൊരു പ്രതിസന്ധിയേയും ചിരിച്ചു കൊണ്ട് നേരിടാന് കരുത്തുളള അനുഭവ പാടവമായിരുന്നു ഷാജിയുടെ വ്യക്തി വിശേഷം. അത് വാര്ത്തകളിലും

പ്രതിഫലിപ്പിക്കാന് ഷാജിക്കു കഴിഞ്ഞു. തിരക്കാര്ന്ന പത്രപ്രവര്ത്തന ജീവിതത്തിനിടയിലും ഷാജിക്കു മാത്രമായി കരുതി വച്ചിരുന്ന പദവികള് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ തെളിവാണ്. ഏറ്റവും ഒടുവില് പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ നേതൃനിരയിലേക്ക് ഷാജി ഉയര്ന്നതോടെ പത്തനംതിട്ടയിലെ പത്രലേഖകര്ക്കിടയില് കൈവന്നത് മുമ്പെങ്ങുമില്ലാതിരുന്ന ഊര്ജ്ജമാണ്. 2006 -ല് പ്രസ്ക്ലബ്ബിന്റെ ട്രഷററായി.

തുടര്ന്ന് സെക്രട്ടറിയായി ഭരണരംഗത്ത് തന്റെ കഴിവു തെളിയിച്ചു. ഈ അവസരത്തിലാണ് പ്രസ്ക്ലബ്ബിന് സ്വന്തമായ ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാര്ത്ഥ്യമായത്. നാലുമാസം മുമ്പ് പ്രസ് ക്ലബ്ബ് മന്ദിരം ഉദ്ഘാടനം ചെയ്ത വേളയില് ഏറ്റവുംകൂടുതല് പ്രകീര്ത്തിക്കപ്പെട്ടത് ഷാജി അലക്സ് ചെയ്ത സേവനങ്ങളായിരുന്നു. ഷാജിയുടെ രാപകല് മറന്നുളള യത്നമാണ് പ്രസ്ക്ലബ്ബ് മന്ദിരത്തിന്റെ സാക്ഷാത്കാരത്തിനു പിന്നില് ഇന്നും നിഴലിച്ചു നില്ക്കുന്നത്.എന്നും അപ്രതീക്ഷിതമായി കടന്നു വരാറുളള സുഹൃത്തായിരുന്നു ഷാജി. വരുമെന്ന് പറയുന്ന ദിവസങ്ങളില് ഷാജിയുടെ വാക്കുകള് ചിലപ്പോള് നിഷ്ഫലമാകും. എന്നാല് അപ്രതീക്ഷിതമായി ചെറുപുഞ്ചിരിയോടെ ഷാജിയെത്തുമ്പോള് എല്ലാവരുടേയും മനസൊന്നു കുളിര്ക്കും.

പ്രസ്ക്ലബ്ബില് കൂട്ടുകാര് വട്ടംകൂടിയുളള സൗഹൃദസദസ്സ്. ആ സ്നേഹ ബന്ധത്തിന്റെ ആഴം ഒരുപാട് സുഹൃദ് വലയത്തെ ഷാജിക്ക് സമ്മാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി തന്നെ ഷാജി വിടപറഞ്ഞപ്പോള് ആ മനസ്സുകള് തേങ്ങിതളര്ന്നു. ഏതാനും ദിവസങ്ങളായി കുടുംബാംഗങ്ങളോടൊപ്പം കഴിയാനാണ് ഷാജി ഏറെ ആഗ്രഹിച്ചിരുന്നത്. ഭാര്യയുടേയും കുട്ടികളുടേയും കാര്യത്തില് അദ്ദേഹം ഏറെ ആശങ്കപ്പെട്ടിരുന്നു. എല്ലാം ഒരു മുന്നറിയിപ്പു പോലെ… മെഡിക്കല്കോളജിലെ ഓപ്പറേഷന് മുറിയില് ഷാജിയെ പ്രവേശിപ്പിച്ചപ്പോള് പ്രത്യാശയുടെ കിരണങ്ങള് ഏറെ ബാക്കിയുണ്ടായിരുന്നു. തലയ്ക്ക് ക്ഷതമില്ലെന്ന് ഉറപ്പായതോടെ ആശ്വസിച്ചു. പുലര്ച്ചയോടെ ഷാജിക്കു കുഴപ്പമില്ലെന്നുളള വാര്ത്തയെത്തിയപ്പോള് ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ എല്ലാം തകിടം മറിഞ്ഞതു പെട്ടന്നായിരുന്നു. ബന്ധങ്ങളെ ബാക്കി നിര്ത്തി ഷാജി വിടവാങ്ങി.

കടപ്പാട്: മംഗളം


ദശാവതാരം ടിവിയില്‍

ജൂണ്‍ 19, 2009

സൂര്യ ടിവിയില്‍ ” ദശാവതാരം ” ! മിനിസ്ക്രീനില്‍ ആദ്യമായി കമലഹാസന്റെ ദശാവതാരം മലയാളത്തില്‍ !!ഈ വരുന്ന ഞായറാഴ്ച വൈകീട്ട് മൂന്നരക്ക്…


GS പ്രദീപ് ദുബൈയില്‍

ഫെബ്രുവരി 2, 2009

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഗ്ലോബല്‍ വില്ലേജില്‍ പുതുമയുള്ളൊരു ഗെയിം ഷോയുമായി പ്രശസ്ത ടെലിവിഷന്‍ താരം ഡോക്ടര്‍ ജി.എസ്.പ്രദീപ് എത്തുന്നു. ഈ പരിപാടി എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യും. സൂര്യ ഇപ്പോള്‍ സം പ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഷോ വാചകരാജയാണ്‌ പ്രദീപിന്റെ സമീപകാല സൂപ്പര്‍ ഹിറ്റ്.


കേരള ഷോപ്പിങ് ഫെസ്റ്റിവല്‍

നവംബര്‍ 11, 2008

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു മുന്നോടിയായി കേരള ടൂറിസം വകുപ്പും സിംഫണി ടെലിവിഷനും ചേര്‍ന്നൊരുക്കുന്ന ” സെലിബ്രേഷന്‍ GKSF “  സൂര്യ ടിവിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മണിക്ക് കാണാം. ഉദിത് നാരായണ്‍, മനോ, ചിത്ര, അനുരാധാ ശ്രീരാം, സുധീഷ് കുമാര്‍ എന്നിവര്‍ സംഗീത പരിപാടികളും, വിനീത് കുമാര്‍, സജിതാ ബേട്ടി, മീരാ വാസുദേവ് എന്നിവരുടെ നൃത്ത പരിപാടികളും ഒപ്പം കോട്ടയം നസീറും മറ്റു പ്രമുഖ മിമിക്രി താരങ്ങളും ചേര്‍ന്നവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും സെലിബ്രേഷന്‍ GKSF -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


20-20 | സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്

ഒക്ടോബര്‍ 30, 2008
ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു താരസംഗമത്താല്‍ ശ്രദ്ധേയമായ മലയാള ചലചിത്രം . 20-20 ! സൂപ്പര്‍ സ്റ്റാറുകളുടെ മാഹാസംഗമം ! കാര്യമായ മുതല്‍ മുടക്കോടെ താരസംഘടനയായ അമ്മക്കു വേണ്ടി നടന്‍ ദീലീപ് നിര്‍മ്മിച്ച 20-20 യുടെ റിലീസിങ്ങ് തിയതി കാത്തിരിക്കുകയാണ്‌ മലയാളികള്‍. ഈ അത്യപൂര്‍വ്വ ചിത്രത്തിന്റെ സാറ്റലൈറ്റ് വില്പനയും റെക്കോര്‍ഡായി മാറിയിരിക്കുകയാണ്‌. മലയാള സിനിമാ ചരിത്രത്തില്‍ ഇന്നു വരെ ഒരു സിനിമക്കു ലഭിച്ചിട്ടുള്ള സാറ്റലൈറ്റ് റൈറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്‌  20-20 ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപ. ഇത്രയും വലിയ തുക നല്‍കി സൂര്യ ടിവിയാണ്‌ ഈ ചിത്രം കൈവശപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യയില്‍ എക്കാലത്തും ഉയര്‍ന്ന സിനിമാ സാറ്റലൈറ്റ് റൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത് സണ്‍ നെറ്റ്വര്‍ക്ക് തന്നെയാണ്‌.

തകരച്ചെണ്ട ടിവി യില്‍ !

സെപ്റ്റംബര്‍ 30, 2008

മിനിസ്ക്രീനില്‍ ആദ്യമായി തകരച്ചെണ്ട !

ശ്രീനിവാസന്‍ തികച്ചും വ്യത്യസ്തനായിത്തന്നെ അഭിനയിച്ച ചിത്രം “തകരച്ചെണ്ട” കാണുവാനാവാത്തവര്‍ക്ക് ഇതാ ഒരവസരം. ഈ വരുന്ന വ്യാഴാഴ്ച (ഒക്ടോബര്‍ രണ്ടാം തിയതി) സൂര്യ ടിവിയില്‍ “തകരച്ചെണ്ട” സംപ്രേക്ഷണം ചെയ്യുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് നാലരക്കാണ് “തകരച്ചെണ്ട” സൂര്യ ടിവിയില്‍. ഗീതു മോഹന്‍ദാസും സീമയുമാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം കാണാന്‍ മറക്കരുത്. അന്നേ ദിവസം ഗാന്ധി മലയാളത്തില്‍ ഇതാദ്യമായി സം പ്രേക്ഷണം ചെയ്യുന്നുണ്ട് സൂര്യ ടിവി.


ഊര്‍വ്വശി വീണ്ടും വരുന്നു !

സെപ്റ്റംബര്‍ 22, 2008

മലയാളികളുടെ പ്രിയ താരം ഊര്‍വ്വശി നമുക്കിടയിലേക്കു വീണ്ടുമെത്തുകയാണ്‌. സ്വര്‍ണ്ണമഴ എന്ന സൂര്യ ടിവി പ്രോഗ്രാമിലൂടെയാണ്‌ അവസാനമായി നമ്മള്‍ ഊര്‍വ്വശിയെ കണ്ടത്. മലയാളത്തില്‍ റിയാലിറ്റി ഷോ തരംഗം ആഞ്ഞടിക്കും മുന്‍പേ വന്ന സ്വര്‍ണ്ണമഴ  ഏറെ പ്രേക്ഷകപ്രീതി നേടിയ ഷോ ആയിരുന്നു.
 
ഇത്തവണയും സൂര്യ ടിവി യിലൂടെയാണ്‌ ഊര്‍വ്വശിയുടെ രംഗപ്രവേശം. റാണി മഹാറാണിയെന്ന പുതിയൊരു ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ട് ഊര്‍വ്വശി ഈ ഞായറാഴ്ച മുതല്‍ വീണ്ടും കുടുംബ പ്രേക്ഷകരിലേക്കെത്തുന്നു. നൂറു ശതമാനം സ്ത്രീകള്‍മാത്രം പങ്കെടുക്കുന്ന ഷോ എന്നതാണ്‌ റാണി മഹാറാണിയുടെ പ്രത്യേകത.
 
എല്ലാ ഞായറാഴ്ചയും രാത്രി ഏഴു മണിക്ക്, റാണി മഹാറാണി – സൂര്യ ടിവിയില്‍

 


ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി..

ഓഗസ്റ്റ് 19, 2008

എന്തെങ്കിലും പ്രത്യേക കഴിവുകള്‍ നിങ്ങള്‍ക്കുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
എങ്കില്‍ നിങ്ങളാകാം ‘വിസ്മയ താരം” !

ആയോധനമുറകള്‍, അഭ്യാസ വിദ്യകള്‍, കേരളത്തിന്റെ തനത് കലകള്‍, ക്ലാസ്സിക്കല്‍ കലകള്‍, സിനിമാ ഗാനങ്ങള്‍, സംഗീതനൃത്തരൂപങ്ങള്‍.. അങ്ങനെയങ്ങനെ…സാധാരണയില്‍ കവിഞ്ഞ് പ്രത്യേകമായി എന്തെങ്കിലും പ്രകടിപ്പിക്കാനുള്ള പ്രത്യേക പാടവം..എണ്ണമറ്റ അംഗീകാരങ്ങളും സമ്മാനങ്ങളും നിങ്ങള്‍ക്കാവാം.

ഉടന്‍ ബന്ധപ്പെടുക: 9380308485 അല്ലെങ്കില്‍ 9349978080
കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ ഒരു പൂജ്യം മുന്നില്‍ ചേര്‍ത്തു വിളിക്കുക.

ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി
സൂര്യ ടിവി അവതരിപ്പിക്കുന്നു

എല്‍ജി മൊബൈല്‍
വിസ്മയതാരം
ഒരു മെഗാ ടാലന്റ് റിയാലിറ്റി ഷോ

ഈ ഓണക്കാലത്ത് ആരംഭിക്കുന്നു !