20-20 | സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്

ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു താരസംഗമത്താല്‍ ശ്രദ്ധേയമായ മലയാള ചലചിത്രം . 20-20 ! സൂപ്പര്‍ സ്റ്റാറുകളുടെ മാഹാസംഗമം ! കാര്യമായ മുതല്‍ മുടക്കോടെ താരസംഘടനയായ അമ്മക്കു വേണ്ടി നടന്‍ ദീലീപ് നിര്‍മ്മിച്ച 20-20 യുടെ റിലീസിങ്ങ് തിയതി കാത്തിരിക്കുകയാണ്‌ മലയാളികള്‍. ഈ അത്യപൂര്‍വ്വ ചിത്രത്തിന്റെ സാറ്റലൈറ്റ് വില്പനയും റെക്കോര്‍ഡായി മാറിയിരിക്കുകയാണ്‌. മലയാള സിനിമാ ചരിത്രത്തില്‍ ഇന്നു വരെ ഒരു സിനിമക്കു ലഭിച്ചിട്ടുള്ള സാറ്റലൈറ്റ് റൈറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്‌  20-20 ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപ. ഇത്രയും വലിയ തുക നല്‍കി സൂര്യ ടിവിയാണ്‌ ഈ ചിത്രം കൈവശപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യയില്‍ എക്കാലത്തും ഉയര്‍ന്ന സിനിമാ സാറ്റലൈറ്റ് റൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത് സണ്‍ നെറ്റ്വര്‍ക്ക് തന്നെയാണ്‌.

ഒരു പ്രതികരണം to “20-20 | സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്”

  1. skumar പറയുന്നു:

    വൻ അവകാശവാദങ്ങൾ ഉന്നയിച്ച് പുറത്തുവന്ന ചിത്രങ്ങളിൽ പലതും വലിയ പരാജയം ആയിരുന്നു എന്ന് നാം ഓർക്കുക.

ഒരു മറുപടി കൊടുക്കുക