20-20 | സാറ്റലൈറ്റ് റൈറ്റില്‍ റെക്കോര്‍ഡ്

ഒക്ടോബര്‍ 30, 2008
ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു താരസംഗമത്താല്‍ ശ്രദ്ധേയമായ മലയാള ചലചിത്രം . 20-20 ! സൂപ്പര്‍ സ്റ്റാറുകളുടെ മാഹാസംഗമം ! കാര്യമായ മുതല്‍ മുടക്കോടെ താരസംഘടനയായ അമ്മക്കു വേണ്ടി നടന്‍ ദീലീപ് നിര്‍മ്മിച്ച 20-20 യുടെ റിലീസിങ്ങ് തിയതി കാത്തിരിക്കുകയാണ്‌ മലയാളികള്‍. ഈ അത്യപൂര്‍വ്വ ചിത്രത്തിന്റെ സാറ്റലൈറ്റ് വില്പനയും റെക്കോര്‍ഡായി മാറിയിരിക്കുകയാണ്‌. മലയാള സിനിമാ ചരിത്രത്തില്‍ ഇന്നു വരെ ഒരു സിനിമക്കു ലഭിച്ചിട്ടുള്ള സാറ്റലൈറ്റ് റൈറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്‌  20-20 ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപ. ഇത്രയും വലിയ തുക നല്‍കി സൂര്യ ടിവിയാണ്‌ ഈ ചിത്രം കൈവശപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യയില്‍ എക്കാലത്തും ഉയര്‍ന്ന സിനിമാ സാറ്റലൈറ്റ് റൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത് സണ്‍ നെറ്റ്വര്‍ക്ക് തന്നെയാണ്‌.

സൂര്യ ടിവി പതിനൊന്നാം വര്‍ഷത്തിലേക്ക്

ഒക്ടോബര്‍ 20, 2008

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ചാനലായ സൂര്യ ടിവിയുടെ പത്താം പിറന്നാളായിരുന്നു ഇന്നലെ.
മലയാള ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായ പല മാറ്റങ്ങള്‍ക്കും, പുതിയ ട്രെന്റുകള്‍ക്കും തുടക്കം കുറിച്ച സൂര്യടിവി ഇന്നും മുന്‍നിര വിനോദചാനലായി ജൈത്രയാത്ര തുടരുകയാണ്‌. തങ്ങള്‍ക്കെന്നും പ്രോല്‍സാഹനമായരുന്ന ഓരോ പ്രേക്ഷകനും സൂര്യ ടിവി നന്ദി പ്രകാശിപ്പിച്ചു. ഒപ്പം സിനിമാ സാംസ്കാരിക പ്രമുഖരും സൂര്യ ടിവിക്ക് ആശംസകള്‍ നേര്‍ന്നു.
    സണ്‍ നെറ്റ്വര്‍ക്കിന് മലയാളത്തില്‍ മൂന്ന് ചാനലുകളാണിപ്പോള്‍..സൂര്യ ടിവി, കിരണ്‍ ടിവി, ചിരിത്തിര എന്നിവ. ഇനി രണ്ടു ചാനലുകള്‍ കൂടി വരുന്നുണ്ട്.

എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട്…

സൂര്യ ടിവി പ്രേക്ഷകര്‍