ഓഗസ്റ്റ് 19, 2008
എന്തെങ്കിലും പ്രത്യേക കഴിവുകള്‍ നിങ്ങള്‍ക്കുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
എങ്കില്‍ നിങ്ങളാകാം ‘വിസ്മയ താരം” !
ആയോധനമുറകള്‍, അഭ്യാസ വിദ്യകള്‍, കേരളത്തിന്റെ തനത് കലകള്‍, ക്ലാസ്സിക്കല്‍ കലകള്‍, സിനിമാ ഗാനങ്ങള്‍, സംഗീതനൃത്തരൂപങ്ങള്‍.. അങ്ങനെയങ്ങനെ…സാധാരണയില്‍ കവിഞ്ഞ് പ്രത്യേകമായി എന്തെങ്കിലും പ്രകടിപ്പിക്കാനുള്ള പ്രത്യേക പാടവം..എണ്ണമറ്റ അംഗീകാരങ്ങളും സമ്മാനങ്ങളും നിങ്ങള്‍ക്കാവാം.
ഉടന്‍ ബന്ധപ്പെടുക: 9380308485 അല്ലെങ്കില്‍ 9349978080
കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ ഒരു പൂജ്യം മുന്നില്‍ ചേര്‍ത്തു വിളിക്കുക.
ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി
സൂര്യ ടിവി അവതരിപ്പിക്കുന്നു
എല്‍ജി മൊബൈല്‍
വിസ്മയതാരം
ഒരു മെഗാ ടാലന്റ് റിയാലിറ്റി ഷോ
ഈ ഓണക്കാലത്ത് ആരംഭിക്കുന്നു !
Leave a Comment » |
Uncategorized | രേഖപ്പെടുത്തിയിരിക്കുന്ന റിയാലിറ്റി ഷോ |
Permalink
Posted by ടിവി ഫാന്‍സ് |www.tvfans.tk
ഓഗസ്റ്റ് 13, 2008
സൂര്യ ടിവി – ആഗസ്റ്റ് പതിനഞ്ചിനൊരുക്കുന്ന പ്രത്യേക പരിപാടികള്‍
മോഹന്‍ലാല്‍, കമലഹാസന്‍, റോമ, ജയസൂര്യ, ജയറാം, ഗോപികയും കുടുംബവും ഒപ്പം മൂന്ന് പുതു ചിത്രങ്ങളും – സൂര്യയുടെ സ്പെഷ്യല്‍ വിഭവങ്ങള്‍ ഇതും ഇതിലപ്പുറവും !!
രാവിലെ ഏഴു മണിക്ക് ‘പൊന്‍പുലരി’ യോടെ ആരംഭം. എട്ട് മുപ്പതിന്’ ഏറ്റവും പുതിയ മലയാള ചലചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘ഗീതം പുതു ഗീതം’. രാവിലെ സ്കൂളുകളിലും മറ്റും സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞു വീട്ടില്‍ വന്ന് നാരങ്ങാ മിഠായിയും നുണഞ്ഞു കൊണ്ടിരുന്നു കാണുവാന്‍ മലയാള ചലച്ചിത്രം, ഒന്‍പതു മണിക്കു്: ‘കിലുക്കം കിലുകിലുക്കം’. അഭിനയിക്കുന്നവര്‍-മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, കാവ്യാ മാധവന്‍, ജഗതി, കൊച്ചിന്‍ ഹനീഫ എന്നിവര്‍. പതിനൊന്ന് മുപ്പതിനു് ഈയിടെ വിവാഹിതയായ നടി ഗോപികയും ഭര്‍ത്താവും അതിഥികളായെത്തുന്ന പ്രത്യേക പരിപാടി: ‘ഞങ്ങള്‍ സന്തുഷ്ടരാണ്’. സ്വാതന്ത്ര്യ ദിന സന്ദേശം വിളിച്ചോതുന്ന സൈക്കിള്‍ റേസ് – ‘റേസ് ടു ഫ്രീഡം’, പന്ത്രണ്ട് മണിക്ക്.

നടന്‍ ജയസൂര്യ അതിഥിയായെത്തുന്ന ‘മിന്നാമിന്നിക്കൂട്ടവും മാണിക്കുഞ്ഞും’ ഉച്ചക്ക് പന്ത്രണ്ട് മുപ്പതിന്. തുടര്‍ന്ന് ഉച്ചക്ക് ഒന്ന് പതിനഞ്ചിന് , മിനിസ്ക്രീനില്‍ ആദ്യമായി “ഹാര്‍ട്ട് ബീറ്റ്സ്” മലയാള ചലച്ചിത്രം. അഭിനയിക്കുന്നവര്‍: ഇന്ദ്രജിത്ത്, സിമ്രാന്‍ തുടങ്ങിയവര്‍. വൈകീട്ട് മൂന്ന് മുപ്പതിന് ‘ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്ക്’-ജയറാം, ഗോപിക, അക്കു അക്ബര്‍ തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രത്യേക ടോക് ഷോ. നാലു മണിക്ക് പുതു കളികളുമായി ‘റെഡി, വണ്‍, ടു, ത്രീ ‘. തുടര്‍ന്ന് നാലു മുപ്പതിന് മോഹന്‍ലാല്‍, സിദ്ദിഖ്, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങി മാടമ്പി ടീം അണിനിരക്കുന്ന ‘മാടമ്പിയോടൊപ്പം’- ടോക് ഷോ. അഞ്ചു മണിക്ക്, ‘മിന്നിത്തിളങ്ങി റോമ’ – റോമയോടൊപ്പം. അഞ്ചരക്ക് ഉലകമായകന്‍ കമലഹാസന്‍ പങ്കെടുക്കുന്ന “ദശാവതാരം”. ആറ് മുപ്പതിന് സൂപ്പര്‍ ഹിറ്റ് മലയാള ചലചിത്രം : മായാവി – മമ്മൂട്ടി, ഗോപിക
സ്വാതന്ത്ര്യദിനാശംസകള്‍ !
Leave a Comment » |
താരങ്ങള്‍ | രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യേക ദിന പരിപാട |
Permalink
Posted by ടിവി ഫാന്‍സ് |www.tvfans.tk