ആര്യാടന്‍ ഷൗക്കത്ത്

ജൂലൈ 23, 2008
മലയാളം മിനിസ്ക്രീനിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ്‌ സൂര്യയിലെ വര്‍ത്തമാനം. സൂര്യ ടിവിയുടെ ആരംഭം മുതല്‍ക്കേ നിലവിലുള്ള ടോക് ഷോ കൂടിയാണ്‌ വര്‍ത്തമാനം.  വര്‍ത്തമാനത്തിലെ ഇക്കഴിഞ്ഞ എപ്പിസോഡിലെ അതിഥി ആര്യാടന്‍ ഷൗക്കത്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്‌ ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടത്. താന്‍ സിനിമാരംഗത്ത് ആകൃഷ്ടനായതിനെപ്പറ്റിയും തന്റെ ചിത്രങ്ങള്‍ ടിവി ചന്ദ്രന്‍ തന്നെ സം വിധാനം ചെയ്യുന്നതിനെപ്പറ്റിയുമെല്ലാം അനില്‍ നമ്പ്യാരുടെ (ബ്യൂറോ ചീഫ്, സൂര്യ ന്യൂസ്) ചോദ്യങ്ങള്‍ക്ക് വിശദമായിത്തന്നെ ഷൗക്കത്ത് മറുപടി നല്‍കി. രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അദ്ദേഹം എവിടെയും തൊടാതെ ആരെയും വേദനിപ്പിക്കാതെ മറുപടി നല്‍കി ഒഴിഞ്ഞുമാറി. തന്റെ പുതിയ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ അദ്ദേഹം തന്റെ സിനിമാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള  പിതാവും കോണ്‍ഗ്രസ്സ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സമീപനത്തെപ്പറ്റിയും പറയുകയുണ്ടായി. വര്‍ത്തമാനം തീര്‍ന്നയുടനെത്തന്നെ ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മ്മിച്ച “പാഠം ഒന്ന്, ഒരു വിലാപം “എന്ന ചിത്രം സൂര്യയില്‍ കാണിച്ചത് ഏറെ കൗതുകകരമായി.
എല്ലാ ശനിയാഴ്ചയും രാത്രി പതിനൊന്ന് മണിക്കാണ്‌ വര്‍ത്തമാനം . റീ ടെലിക്കാസ്റ്റില്ലാത്ത സൂര്യ പരിപാടികളില്‍ ഒന്നാണ്‌ വര്‍ത്തമാനം.

ഗുരുവായൂര്‍ കേശവന്‍

ജൂലൈ 22, 2008

ഗുരുവായൂര്‍ കേശവന്റെ വീരസാഹസിക കഥകള്‍ പരമ്പരയായി സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെമ്മുട്ടിക്കാവ് രാമചന്ദ്രന്‍ ആണ് ഗുരുവായൂര്‍ കേശവനായി എത്തുന്നത്. സീരിയല്‍ പ്രമോക്കായി സിനിമാതാരങ്ങളാണ്‌ രംഗത്ത്. കലാഭവന്‍ മണിയും കാര്‍ത്തികയും ഒപ്പം റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ വരെ ഗുരുവായൂര്‍ കേശവന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.   ക്ലിന്റണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസഫ് പറപ്പൂര്‍, സുരേഷ് കുറ്റിച്ചിറ എന്നിവര്‍ നിര്‍മിക്കുന്ന ‘ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍’ എന്ന പരമ്പര എം.സി. അരിമ്പൂര്‍ സംവിധാനം ചെയ്യുന്നു.  ഷൂട്ടിംഗ് ഗുരുവായൂരിലും തൃശ്ശൂരില്‍ മറ്റു പല ഭാഗങ്ങളിലുമായാണ്‌ നടന്നു വരുന്നത്. തിരക്കഥ, സംഭാഷണം  ഉണ്ണികൃഷ്ണന്‍ പുതൂര്‍. ഇനി ആനക്കഥകളും ! “ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍”


കളിയില്‍ അല്പം കാര്യം

ജൂലൈ 21, 2008

പ്രശസ്ത മിനിസ്ക്രീന്‍ ഹാസ്യതാരങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ഹാസ്യ സീരിയല്‍ സൂര്യയില്‍ രാത്രി പത്തു മുതല്‍ പത്തര വരെ.  ഇനി ചിരിയുടെ രാവുകള്‍ എന്നാണ്‌ അണിയറ ശില്പികളുടെ വാഗ്ദാനം. കണ്ടു നോക്കാം..
കളിയില്‍ അല്പം കാര്യം