വോയ്സ് ഓഫ് കേരള

മേയ് 21, 2008

കേരളത്തിലെ മികച്ച ഗായികാ ഗായകന്മാരെ കണ്ടെത്തുന്ന പുതിയൊരു ഷോ സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കായി സൂര്യ ടിവി കാണുക.


മോനിലാലിനെ ഓര്‍ക്കുമ്പോള്‍…

മേയ് 18, 2008

സൂര്യയിലാണ്‌ മോനിലാലിന്റെ ആരംഭം. കൂടുതലായി ഇവിടെ.


ഗള്‍ഫ് ഡയറി

മേയ് 16, 2008

സൂര്യ ടിവിയില്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്നുള്ള വിവിധ പരിപാടികള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള ജിമ്മി ബാലരാമപുരം അനീറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ തയ്യാറാക്കിയ ഗല്‍ഫ് ഡയറി വെള്ളിയാഴ്ചകളില്‍ വൈകീട്ട് 4.30 ന്‌ കാണാം.


രാമായണം മലയാളത്തില്‍

മേയ് 16, 2008

ശ്രീ ഗുരുവായൂരപ്പന്‍, വേളാങ്കണ്ണീ മാതാ, സെന്റ് ആന്റണി എന്നീ പരമ്പരകള്‍ക്കൊപ്പം പുതിയൊരു പുരാണ കഥ കൂടി. രാമായണം ! മേയ് പത്തൊമ്പത് മുതല്‍ ആരംഭിക്കുകയാണ്‌ രാമായണം സൂര്യ ടിവിയില്‍.


ഡാന്‍സിങ്ങ് സ്റ്റാര്‍സ്

മേയ് 15, 2008

ടെലിവിഷന്‍ താരങ്ങള്‍ മല്‍സരാര്‍ത്ഥികളായെത്തിയ ഷോ, തില്ലാന തില്ലാനയുടെ വിജയത്തെതുടര്‍ന്ന് സൂര്യ ടിവിയില്‍ അടുത്തയാഴച മുതല്‍ പുതിയൊരു ഷോ ആരംഭിക്കുകയാണ്‌. ഡാന്‍സിങ്ങ് സ്റ്റാര്‍സ് – ശനിയാഴ്ചകളില്‍ വൈകീട്ട് ഏഴു മണിക്കാണ്‌ പുതിയ പരിപാടി അവതരിപ്പിക്കപ്പെടുന്നത്.